Wednesday, April 04, 2007

എന്റെ മാലാഖപ്പെണ്‍കൊടി
നിന്റെ പ്രണയപരിഭവങ്ങളില്ലാതെ എന്റെ ജീവിതം ശൂന്യമാകുന്നു
നിന്റെ പാദസ്വരത്തിന്റെ നിസ്വന്മില്ലാതെ എന്റെ കേള്‍വി അപൂര്‍ണമാകുന്നു
നീ പൊഴിക്കുന്ന ചിരിമുത്തുകളില്ലാതെ എന്റെ സ്വപ്നങ്ങള്‍ പാതിവഴിക്കു നിന്നു പോകുന്നു
ഞാന്‍ നിന്റെ അടുത്തേക്ക്‌ തിരിച്ചു വന്നോട്ടെ..
എന്റെ കനവുകള്‍ ഞാന്‍ തിരിച്ചെടുത്തോട്ടെ...

***************************************************
നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു...
ഇന്നെനിക്ക്‌ നീയുണ്ട്‌..എന്റെ പ്രണയമില്ല.......

***************************************************
കണ്ണില്‍ പ്രണയത്തിന്റെ തീയുള്ള പെണ്ണേ
നിന്നെയാണു ഞാന്‍ തേടുന്നത്‌...
ഹൃദയത്തില്‍ മിന്നല്‍പ്പിണരുകള്‍ ഒളിപ്പിച്ചു വെച്ച പെണ്ണേ..
നിനക്കായാണു ഞാന്‍ ജനിച്ചത്‌..
പക്ഷെ നീ എവിടെ??
ഇന്നലെ രാത്രിയില്‍..മേഘക്കീറുകള്‍ അലറിവിളിച്ചപ്പോള്‍...
ഒരു മധുമാരിയായ്‌ പെയ്തിറങ്ങിയതു നീയായിരുന്നോ?
അതില്‍പിന്നെ..വഴിവക്കിലെ മുക്കുറ്റിപ്പൂക്കള്‍ ചിരിച്ചു നിന്നത്‌ നിന്നെ നോക്കിയായിരുന്നോ?

***************************************************
മോഹിച്ചു ഞാന്‍ എന്‍ മോഹങ്ങളെ ...
പക്ഷെ കിട്ടുകില്ലെന്നുറപ്പിച്ചു ഞാന്‍...
അറിയാതെ തല്ലിക്കെടുത്തി ഞാനെന്
‍പ്രണയാര്‍ദ്രമാം മൗനഭാവങ്ങളെ...
എന്തിനുവേണ്ടി...ആര്‍ക്കുവേണ്ടി..
എന്നറിവീലയിപ്പൊഴും..മായ തന്നെ..
എങ്കിലും മോഹിച്ചു ഞാനെന്‍ മോഹങ്ങളെ..
പ്രണയാര്‍ദ്രമാം മൗനഭാവങ്ങളെ...

***************************************************
സുഹൃത്തുക്കള്‍ ജീവിക്കാന്‍ തുടങ്ങുംബോള്

‍എന്റെ സുഹൃത്തുക്കളെല്ലാം ജീവിക്കാന്‍ തുടങ്ങി...
അവര്‍ക്കൊക്കെയും എന്നെപ്പോലെ തന്നെ സാങ്കേതിക ബിരുദം തന്നെ..
അവര്‍ക്കൊക്കെയും എന്നെപ്പോലെ രണ്ടു ചെവികളും രണ്ടു കണ്ണുകളും തന്നെ....
എന്നിട്ടും അവര്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു..!!!
എന്തായിരിക്കും അവരെ ജീവിക്കന്‍ പ്രേരിപ്പിക്കുന്നത്‌...??
ബെന്‍സ്‌ കാറുകളും..ഏ സി മുറികളുമായിരിക്കുമൊ...
അതൊ ആഹ്ലാദത്തിന്റെ മറ്റേതെങ്കിലും തുരുത്തുകളോ...???!!!!
അടിമത്തത്തിന്റെ ഭാരിച്ച ചിറകുകളും താങ്ങി അവരെ പറക്കാന്‍ പ്രേരിപ്പിക്കുന്നതെന്തായിരിക്കും..???!!അവരുടെ സ്വപ്നങ്ങളും..എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളുമായിരിക്കുമൊ...
അങ്ങനെയെങ്കില്‍ എനിക്കെന്തേ മോഹങ്ങളില്ലാതെ പോയത്‌..?
എനിക്കെന്തേ ജീവിതമില്ലാതെ പോയത്‌....
************************************************************

പാതിവിരിഞ്ഞൊരു പനിനീര്‍പ്പൂവായ്‌..
പാടാന്‍ മറന്നൊരീ പാട്ടിന്റെ വരിയായ്‌...
പറയാന്‍ മടിച്ചൊരീ പ്രണയത്തിന്‍ നോവായ്‌...
ഉള്ളിന്റെയുള്ളിലുറഞ്ഞു...നീയെന്റെ ഹൃദയതാളത്തില്‍ വിരിഞ്ഞു..
പ്രണയം പൂമ്പാറ്റയാണെന്നറിഞ്ഞു..ജീവിതം പൂന്തോട്ടമാണെന്നറിഞ്ഞു..

************************************************************
മറക്കാനായി ഞാന്‍ മരിച്ചു...
പ്രണയം മറയ്ക്കാനായി ഞാന്‍ കൊതിച്ചു..
നിന്‍ മിഴിമുന കൊണ്ടെന്റെ ഹൃദയത്തിലുണ്ടായ മുറിപ്പാട്‌ ഞാനൊളിച്ചു...
നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ തുടുക്കുമെന്‍ കവിളിന്റെ ശോണിമ ഞാന്‍ മറച്ചു...
നിന്‍ നാദമാധുരി കേള്‍ക്കുമ്പോള്‍ പൂക്കുമെന്‍ നെഞ്ചിലെ പൂമരം ഞാന്‍ കൊഴിച്ചു...
നിന്‍ മൃദു സ്പര്‍ശത്താല്‍ കത്തിത്തുടങ്ങുമെന്‍ മെഴുകുതിരികളും ഞാനണച്ചു...ചിന്ത തന്‍ മെഴുകുതിരികളും ഞാനണച്ചു...

*************************************************************
ഞാന്‍ മരിച്ചോട്ടെ...അടി വയറിലെ വരണ്ട രോമങ്ങള്‍കെട്ടുപിണഞ്ഞു കിടന്നു..മനസ്സ്‌ ഉത്സാഹമില്ലാതെ അലഞ്ഞുനടന്നു..ശരീരം മണല്‍ക്കാറ്റേറ്റ്‌ വിണ്ടുകീറി..ചോര ഛര്‍ദ്ദിച്ചു...മരവിപ്പിക്കുന്ന തണുപ്പുകാലം കണ്ണുനീരിനെ കട്ടിയാക്കി കടന്നുപോയി...ചൂടുകാലമാകട്ടെ..വികാരങ്ങളെ വിയര്‍പ്പുതുള്ളികളാക്കി...വസന്തം നിറമില്ലാത്ത പൂക്കളെ പ്രസവിച്ചു..ചാപിള്ളകളായ്‌ ചത്തൊടുങ്ങി...എന്റെ ഈ നശിച്ച മനസ്സുമാത്രം മാറാലകളില്‍ കുടുങ്ങിക്കിടന്നു...നിന്നെകുറിച്ചൊന്ന് ഓര്‍ക്കുക പോലും ചെയ്യാതെ..ഞാന്‍ എന്റെ നെറ്റിത്തടത്തില്‍ വെടിയുണ്ടകള്‍ക്ക്‌ ശവക്കല്ലറ പണിതു....

***************************************************************
മഴഇതെന്തൊരു നശിച്ച മഴയാണ്‌..ഇത്‌ ദൈവത്തിന്റെ കണ്ണുനീര്‍ തന്നെ..അതെ...ദൈവം കരയുകയാണ്‌വെറുപ്പിന്റെ വിത്തുകളുള്ള മനുഷ്യമനസ്സുകളെയോര്‍ത്ത്‌..ആത്മാവിനെ പിളര്‍ക്കുന്ന..

****************************************************************
ജീവിതനൗകയിനിയെവിടേക്കു പോകുന്നു..
വെളിച്ചമില്ലാതെ..കാറ്റിന്റെ കൂവലില്ലാതെ...
ഇനിയും മുന്നോട്ട്‌ ആഞ്ഞു തുഴഞ്ഞെന്നാല്‍..
ചുഴികളില്‍ പെട്ടു ഞാന്‍ ദൂരേക്കു പോയിടാം..
അറിയാവിപത്തുകള്‍ എന്നുടെ തോണിയെ...
ആഴിതന്‍ ആഴത്തിലേക്കു നയിച്ചിടാം...
തിരമാലതന്‍ തഴുകലും തെന്നലും തന്നെയീ..
സാഗരത്തില്‍ തളയ്ക്കുന്നു നിത്യവും...
എങ്കിലും മുന്നോട്ടു പോകുവാനില്ല ഞാന്‍...
ആര്‍ത്തലയ്ക്കുന്നയീ ആഴിപ്പരപ്പില്‍..
ഉള്‍ക്കടലിന്‍ ആഴങ്ങളെന്നോട്‌..
മൗനമായൊരുപാട്‌ ചോദ്യമെറിഞ്ഞിടാം...
ഉത്തരമറിയാതെ ഞാനെന്റെ തോണിതന്‍..
കുടല്‍മാല കൊണ്ട്‌ കുരുക്കണിഞ്ഞേക്കാം...
അത്രതന്‍ ദുസ്സ്വപ്ന ഹേതുകമീ യാത്ര..
അത്രതന്‍ കഠിനമീ ആത്മപ്രയാണം..
അതുകൊണ്ട്‌..രമിക്കുന്നു നിത്യവും...
വൃഥാ...ജലകേളികളില്‍..ജീവിതം മിഥ്യയാക്കുന്ന...രോമഹര്‍ഷങ്ങളില്‍...

3 Comments:

Anonymous Anonymous said...

ranjithetta...

nannayitundu...
quality wise and quantiy wise...
keep writing ...
vaayikkan nhangalokke undaakum...

6:38 AM  
Blogger പൊടിക്കുപ്പി said...

"നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു...
ഇന്നെനിക്ക്‌ നീയുണ്ട്‌..എന്റെ പ്രണയമില്ല.." ഒരുപക്ഷെ നിന്നെ നഷ്ടപ്പെട്ടെങ്കില്‍ പ്രണയത്തെ കൂടുതല്‍ അറിഞ്ഞേനെ.. :)

8:52 AM  
Blogger ധ്വനി | Dhwani said...

നിന്നെ പ്രേമിച്ച നാളുകളില്‍ഞാന്‍ തനിച്ചായിരുന്നു...
ഇന്നെനിക്ക്‌ നീയുണ്ട്‌..എന്റെ പ്രണയമില്ല.......

നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ തുടുക്കുമെന്‍ കവിളിന്റെ ശോണിമ ഞാന്‍ മറച്ചു...
നിന്‍ നാദമാധുരി കേള്‍ക്കുമ്പോള്‍ പൂക്കുമെന്‍ നെഞ്ചിലെ പൂമരം ഞാന്‍ കൊഴിച്ചു...

വളരെ നല്ല വരികള്‍!!

1:36 AM  

Post a Comment

<< Home