Saturday, February 10, 2007

രാത്റിയൊരു തെങ്ങ്
അവന്‍ നിവര്‍ന്നു നിന്നു
ഉറക്കം ഒരു ഉറുംബായി ഇഴഞ്ഞു കയറി
നീണ്ടു നിവര്‍ന്ന് ചമ്പ
വലിഞ്ഞു നീണ്ട് ഉറക്കം
ഉറുമ്പ്‌ പതിയെ പതിയെ
തടിയിലെ കുന്നും കുഴിയും താണ്ടി
കാറ്റ്‌ കൂര്‍ക്കംവലി തുടങ്ങി
പാതിവഴിയില്‍ കല്ലു വെച്ചോരേറു കിട്ടി
ഞെട്ടി ഉണര്‍ന്നപ്പോള്‍ സെക്കന്റ് ഷോവ്ന്റെ തിരക്ക്‌
ഉറുമ്പ്‌ വീണ്ടും നടന്നുതുടങ്ങി
തൊലി പൊളിയുന്ന തണുപ്പ്‌
കടത്തിന്ണയില്‍ കിടന്നു ഞാന്‍
പുതപ്പിന്റെ നീളമറിഞ്ഞു
തടിയില്‍ പറ്റിപ്പിടിച്ചു
മരം കൊത്തി പറന്നു വന്നു
സ്വപ്നത്തില്‍ കുത്തി നോവിച്ചു
ഞാന്‍ വീണ്ടുമൂണര്‍ന്നു
വേഗം നടന്നു
ഓല കണ്ടു പൂവ്‌ കണ്ടു കായ കണ്ടു..
കാത്തിരുന്ന സൂര്യനെ കണ്ടു
ഉറുമ്പ്‌ മരിച്ചു
ഒരു പ്രണയം വിരഹമായി
ഒരു വിരഹം പ്രണയവും
ഞാന്‍ അങ്ങനെയാണ് ആദ്യത്തില്‍ നിന്ന് അവസാനത്തിലേക്ക്...
പിന്നെ അവസാനത്തില്‍ നിന്ന് ആദ്യത്തിലേക്കും ...